പരിസ്ഥിതി ദിനം - സ്പെഷ്യല്‍ ഗ്രാമസഭ നടന്നു
June 6, 2026
പ്ലാശനാല്‍ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രത്യേക ഗ്രാമസഭ 05/06/2026 ല്‍ തലപ്പലം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ജോയി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് ശ്രീമതി ജോമി ബെന്നി ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ വാർഡുകളിലെ ജനങ്ങൾ എന്നിവർ പങ്കെടുത്തു.
ഉറവിട മാലിന്യ സംസ്കരണം, , ഹരിത കർമസേനയുടെ പ്രവർത്തനം കൂടുതല്‍ മെച്ചപ്പെടുത്തല്‍ ,പ്ലാസ്റ്റിക് നിരോധനം പൂർണ്ണ തോതിലാക്കല് , പൊതുജലാശയങ്ങളുടെ സംരക്ഷണം , കിണർ റീചാർജിംഗ് പദ്ധതികള്‍ , വാർഡുകളിലെ പൊതുസ്ഥലങ്ങള്‍ ശുചീകരിക്കല്‍ തുടങ്ങിയ വിഷയങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങള്‍ ഗ്രാമസഭ വിലയിരുത്തി. വായുമലിനീകരണം തടയുന്നതിനായി കൂടുതല്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നത് അഭികാമ്യമാണെന്ന് യോഗം വിലയിരുത്തി.