വർക്കിംഗ് ഗ്രൂപ്പ്
July 7, 2026
തലപ്പലം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ആനുകൂല്യ പദ്ധതികളിലേക്ക് ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് കരട് ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നതിനായി വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം 08/07/2026 തീയതി ബുധൻ 11.00 A.M ന് തലപ്പലം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുന്നതിന് നിശ്ചയിച്ചിരിക്കുന്നു. പ്രസ്തുത യോഗത്തിൽ വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാരും, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു.