അംഗൻവാടിക്ക് സ്ഥലം വാങ്ങൽ (വാർഡ് 11) – വാഗ്ദാനപത്രം ക്ഷണിക്കുന്നു
November 18, 2026
തലപ്പലം ഗ്രാമപഞ്ചായത്ത് – അംഗൻവാടിക്ക് സ്ഥലം വാങ്ങൽ (വാർഡ് 11) – വാഗ്ദാനപത്രം ക്ഷണിക്കുന്നു
തലപ്പലം ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് നമ്പർ 22/27 – അംഗൻവാടിക്ക് സ്ഥലം വാങ്ങൽ (വാർഡ് 11) പദ്ധതിയുടെ ഭാഗമായി അംഗൻവാടി കെട്ടിട നിർമ്മാണത്തിനായി അനുയോജ്യമായ സ്ഥലം വാങ്ങുന്നതിന് ഭൂമി വിൽക്കാൻ താത്പര്യമുള്ളവരിൽ നിന്നും വാഗ്ദാനപത്രങ്ങൾ ക്ഷണിക്കുന്നു.
അനുയോജ്യമായ ഗതാഗത സൗകര്യമുള്ളതും, യാതൊരു കേസുകളിലും ഉൾപ്പെട്ടിട്ടില്ലാത്തതും ബാധ്യതകളില്ലാത്തതുമായ 5 സെന്റിൽ കുറയാത്ത പുരയിടം വാങ്ങുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഭൂമി വിൽക്കാൻ ഉദ്ദേശിക്കുന്നവർ വാഗ്ദാനപത്രത്തിൽ ഭൂമിയുടെ വില (1 സെന്റ് / 1 ആർ ന്റെ വില) രേഖപ്പെടുത്തേണ്ടതാണ്.
വാഗ്ദാനപത്രത്തോടൊപ്പം താഴെപ്പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്:
- വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ്
- മുന്നാധാരത്തിന്റെ പകർപ്പ്
- തൻവർഷത്തെ ഭൂനികുതി അടവാക്കിയ രസീത്
- തൻവർഷത്തെ കൈവശരേഖ
- വില്ലേജ് ഓഫീസിൽ നിന്നുള്ള ലൊക്കേഷൻ സ്കെച്ച്
1994-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 178, കേരള പഞ്ചായത്ത് രാജ് (വസ്തു ആർജ്ജിക്കലും കൈയ്യൊഴിക്കലും) ചട്ടങ്ങൾ, 2005 എന്നിവ പ്രകാരമുള്ള വ്യവസ്ഥകൾ, റവന്യൂ വകുപ്പ് നിശ്ചയിച്ച് നൽകുന്ന വാല്യുവേഷൻ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ഭൂമി ആർജ്ജിക്കുന്നത്.
വാഗ്ദാനപത്രം സ്വീകരിക്കുന്ന അവസാന തീയതി: 29/11/2026, ഉച്ചയ്ക്ക് 1.00 മണി.
കൂടുതൽ വിശദവിവരങ്ങൾ തലപ്പലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും https://tender.lsgkerala.gov.in/ എന്ന വെബ്സൈറ്റില് നിന്നും ലഭിക്കുന്നതാണ്. Window No. G288045/2026
സെക്രട്ടറി
തലപ്പലം ഗ്രാമപഞ്ചായത്ത്