ഓപ്പറേഷൻ തൂഫാൻ 2.0 - തലപ്പലം ഗ്രാമപഞ്ചായത്ത് തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
September 28, 2026
ലഹരിക്കെതിരെ തലപ്പലം ഗ്രാമപഞ്ചായത്ത്: 'ഓപ്പറേഷൻ തൂഫാൻ 2.0' ഉദ്ഘാടനവും ദിനാചരണവും സംഘടിപ്പിച്ചു
തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രചാരണ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ 2.0'-ന്റെ ഉദ്ഘാടനവും ദിനാചരണവും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും ജീവനക്കാരും പൊതുജനങ്ങളും സജീവമായി പങ്കെടുത്തു.
പതാക ഉയർത്തൽ
ഔദ്യോഗികമായി തൂഫാൻ പതാക ഉയർത്തി ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ബാഡ്ജ് വിതരണം
എസ്.ഐ. രാധാകൃഷ്ണൻ.കെ.ബി പങ്കെടുത്തവർക്ക് 'തൂഫാൻ വാരിയർ' ബാഡ്ജുകൾ വിതരണം ചെയ്തു.
തൂഫാൻ ലഹരിവിരുദ്ധ പ്രതിജ്ഞ
ചടങ്ങിൽ സംബന്ധിച്ച മുഴുവൻ ജനപ്രതിനിധികളും ജീവനക്കാരും പൊതുജനങ്ങളും ഒന്നടങ്കം ചേർന്ന് ലഹരിവിരുദ്ധ 'തൂഫാൻ പ്രതിജ്ഞ' ഏറ്റ് ചൊല്ലി. ലഹരി നിർമ്മാർജ്ജനത്തിൽ പൊതുജന പങ്കാളിത്തത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ ചടങ്ങ്.
ബോധവൽക്കരണ ക്ലാസ്സ്
പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി സംബന്ധിച്ച വീഡിയോ പ്രദർശനവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
സംസ്ഥാനതല സംപ്രേഷണം
ബഹു. മുഖ്യമന്ത്രി നിർവ്വഹിച്ച സംസ്ഥാനതല ഉദ്ഘാടനം കില (KILA) തത്സമയ സംപ്രേഷണം വഴി എല്ലാവർക്കുമായി പ്രദർശിപ്പിച്ചു.
ലഹരിമുക്തമായ ഒരു നല്ല നാളെയക്കായി നാടൊന്നാകെ കൈകോർക്കണമെന്ന സന്ദേശത്തോടെയാണ് 'ഓപ്പറേഷൻ തൂഫാൻ 2.0' ഉദ്ഘാടന ചടങ്ങുകൾ പൂർത്തിയായത്.