31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 30/09/2026 ന് മുമ്പായി അക്ഷയകേന്ദ്രങ്ങള്‍ വഴി വാ‍‍ര്‍ഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.
കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും

August 18, 2026

തലപ്പലം ഗ്രാമപഞ്ചായത്തിലെ കർഷക ദിനാഘോഷം

മണ്ണിനോടൊപ്പം വളരുന്ന നാടിന്‍റെ അഭിമാനം

തലപ്പലം ഗ്രാമപഞ്ചായത്തിന്റെ കാർഷിക പാരമ്പര്യവും കർഷകരുടെ അധ്വാനവും ആദരിക്കുന്നതിനായി കർഷക ദിനാഘോഷം 17/08/2026 ചിങ്ങം 1 ന് തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച്  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീമതി ജോമി ബെന്നിയുടെ അദ്ധ്യക്ഷതയില്‍   സംഘടിപ്പിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ജോയി സ്കറിയ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി  ശ്രീകല ആർ മുഖ്യ പ്രഭാഷണം നടത്തി.   നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കും സാമ്പത്തിക പുരോഗതിക്കും പരിസ്ഥിതി സംരക്ഷണത്തിനും കർഷകർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ അംഗീകരിക്കുകയും പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കർഷക ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിക്കൽ, കാർഷിക മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ, കർഷകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ,  തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. കൃഷിയിലെ പുതിയ സാങ്കേതികവിദ്യകൾ, ജൈവകൃഷി, മണ്ണിന്റെ സംരക്ഷണം, ജലസംരക്ഷണം, വീട്ടുവളപ്പിലെ പച്ചക്കറി കൃഷി തുടങ്ങിയ വിഷയങ്ങൾക്കും പരിപാടിയിൽ പ്രാധാന്യം നൽകി.

കാർഷിക മേഖല നേരിടുന്ന വിവിധ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും കർഷകർക്ക് ലഭ്യമായ സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും പരിചയപ്പെടുത്തുന്നതിനും കർഷക ദിനാഘോഷം വേദിയായി. കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുകയും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു.

 

കർഷക ദിനാഘോഷം