നോട്ടീസ്
📢 ഗ്രാമപഞ്ചായത്ത് നോട്ടീസുകൾ
📅 08 ജൂലൈ 2026
ഗ്രാമസഭാ അറിയിപ്പ്
തലപ്പലം ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭകള്‍ 18/07/2026 മുതല്‍ ആരംഭിക്കുന്നു
അജണ്ട
2026-27 വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരം. 2026-27 വാർഷിക പദ്ധതി സ്പില്‍ ഓവർ ഉള്‍പ്പെടുത്തി അംഗീകാരം
2025-26 ഗുണഭോക്തൃ ലിസ്റ്റ് സാധൂകരണം
PMAY(G) കരട് ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചത് അന്തിമമാക്കല്‍
ക്ഷേമപെന്ഷന് അംഗീകാരം,പഞ്ചായത്ത് കമ്മറ്റിയും,സർക്കാരും അടിയന്തിരമായി നിർദ്ദേശിക്കുന്ന മറ്റ് അജണ്ടകള്‍
തൊഴിലുറപ്പ് പദ്ധതി, VB-G RAM G പദ്ധതി, ഹരിതകർമ്മസേന-മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങള്‍
2025-26 സാമ്പത്തിക വർഷത്തിലെ അസാധാരണ ചെലവുകളുടെ അംഗീകാരം
📅 08 ജൂലൈ 2026
വർക്കിംഗ് ഗ്രൂപ്പ് യോഗം
വാർഷിക പദ്ധതി 2026-27 ലെ വിവിധ വ്യക്തിഗത ആനുകൂല്യ പദ്ധതികളുടെ കരട് ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിനുള്ള യോഗം പഞ്ചായത്ത് ഹാളിൽ വെച്ച് 2026 ജൂലൈ 8 ന് രാവിലെ 11 മണിക്ക് ചേരുന്നതാണ്.
📅 25 ജൂണ്‍ 2026
ഡാറ്റാ എന്‍ട്രിക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു
തലപ്പലം ഗ്രാമപഞ്ചായത്തില്‍ സൂക്ഷിച്ചിട്ടുള്ള 01/04/1970 ന് മുമ്പുള്ള ജനന/മരണ രജിസ്ട്രേഷന് രേഖകളുടെ ഡിജിറ്റലൈസേഷന് പ്രവർത്തനങ്ങള്‍ നിർവ്വഹിക്കുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
📅 20 ഓഗസ്റ്റ് 2026
MCF കെട്ടിടനിർമ്മാണത്തിന് ഭൂമി വാങ്ങല്‍ - വാഗ്ദാന പത്രം ക്ഷണിക്കുന്നു
തലപ്പലം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന 145/27 എം.സി.എഫ്. കെട്ടിട നിർമ്മാണത്തിന് ഭൂമിവാങ്ങല്‍ എന്ന പദ്ധതിയുടെ നിർവ്വഹണത്തിന്റെ ഭാഗമായി 30 സെന്റില്‍ കുറയാത്ത പുരയിട ഭൂമി വാങ്ങുന്നതിനായി ഭൂമി വില്ക്കുവാന് താല്പ്പര്യമുള്ളവരില് നിന്നും വാഗ്ദാനപത്രം ക്ഷണിക്കുന്നു. അവസാന തീയതി 29/08/2026 01.00 പി.എം. വിശദവിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും അറിയാവുന്നതാണ്