31/12/2025 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 30/09/2026 ന് മുമ്പായി അക്ഷയകേന്ദ്രങ്ങള്‍ വഴി വാ‍‍ര്‍ഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ജോമി ജോസ്

പ്രസിഡൻ്റ്

ജോയി ജോസഫ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഞ്ജലി ആനന്ദ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജീവന്‍ ഏ ഡി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചിത്ര എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹ്സിന്‍ പി എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്കിൽ ഉൾപ്പെടുന്ന തലപ്പലം ഗ്രാമപഞ്ചായത്തിന് 29.92 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിൽ ആകെ 14 വാർഡുകളാണുള്ളത്. തലപ്പലം, ഈരാറ്റുപേട്ട എന്നീ വില്ലേജുകൾ പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ ഭരണകേന്ദ്രം പ്ലാശനാലിലാണ് പ്രവർത്തിക്കുന്നത്.പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 13,361 ആണ്. ഇതിൽ 6,638 പുരുഷന്മാരും 6,723 സ്ത്രീകളുമാണ്. പട്ടികജാതി വിഭാഗത്തിൽ 642 പേരും (328 പുരുഷന്മാർ, 314 സ്ത്രീകൾ) പട്ടികവർഗ വിഭാഗത്തിൽ 99 പേരും (47 പുരുഷന്മാർ, 52 സ്ത്രീകൾ) ഉൾപ്പെടുന്നു. പഞ്ചായത്തിലെ സാക്ഷരതാ നിരക്ക് 88.83 ശതമാനമാണ്. സ്ത്രീ-പുരുഷ അനുപാതം ഏകദേശം 1:1 ആണ്.തലപ്പലം ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷനിൽ ഉൾപ്പെടുന്നതും ഈ ഡിവിഷനെ ശ്രീമതി ശ്രീകല ആർ പ്രതിനിധീകരിക്കുന്നതുമാണ്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ പ്ലാശനാൽ, തലപ്പലം, കളത്തൂക്കടവ് എന്നീ മൂന്ന് ബ്ലോക്ക് ഡിവിഷനുകളിലായാണ് പഞ്ചായത്തിലെ വാർഡുകൾ ഉൾപ്പെട്ടിരിക്കുന്നത്.പഞ്ചായത്ത് പാലാ നിയമസഭാ മണ്ഡലത്തിന്റെയും കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെയും ഭാഗമാണ്. ഭൗമശാസ്ത്രപരമായും...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തലപ്പലം ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ ഒരു കാർഷിക-സാംസ്കാരിക പൈതൃക ഗ്രാമപഞ്ചായത്താണ്. 1953-ൽ രൂപംകൊണ്ട ഈ പഞ്ചായത്ത് പശ്ചിമഘട്ട ഇടനാട് മേഖലയിലായി 29.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. റബ്ബർ പ്രധാന കൃഷിയായ ഇവിടെ തെങ്ങ്, കുരുമുളക്, വാഴ, കാപ്പി, ഇഞ്ചി തുടങ്ങിയ വൈവിധ്യമാർന്ന കൃഷികളും നിലനിന്നിരുന്നു. 1948-ൽ ആരംഭിച്ച തലപ്പലം ഗ്രാമീണ വായനശാലയും 1927-ൽ രൂപംകൊണ്ട മേലമ്പാറ പരസ്പര സഹായസംഘവും പ്രദേശത്തിന്റെ വിദ്യാഭ്യാസ-സഹകരണ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു. മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിള, ദേവസ്യാ അഞ്ഞൂറ്റിമംഗലം തുടങ്ങിയ സാഹിത്യ-നാടക പ്രതിഭകളുടെ പ്രവർത്തനഭൂമിയായിരുന്ന തലപ്പലം, കുതിരനൃത്തം, കളമെഴുത്തുപാട്ട്, കോലടികളി, ഓണക്കളി, പള്ളിപ്പാന തുടങ്ങിയ അപൂർവ നാടൻ കലാരൂപങ്ങൾകൊണ്ടും പ്രശസ്തമാണ്. ഇഞ്ചാലിക്കാവ് ക്ഷേത്രം, മേലമ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രം, പ്ലാശനാൽ പള്ളി,...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

August 18, 2026

കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും

തലപ്പലം ഗ്രാമപഞ്ചായത്തിലെ കർഷക ദിനാഘോഷംമണ്ണിനോടൊപ്പം വളരുന്ന നാടിന്‍റെ അഭിമാനംതലപ്പലം ഗ്രാമപഞ്ചായത്തിന്റെ കാർഷിക പാരമ്പര്യവും കർഷകരുടെ അധ്വാനവും ആദരിക്കുന്നതിനായി കർഷക ദിനാഘോഷം 17/08/2026 ചിങ്ങം 1 ന് തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജോമി...

കൂടുതൽ വായിക്കുക
പുതിയ വാർത്ത