ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തലപ്പലം ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ ഒരു കാർഷിക-സാംസ്കാരിക പൈതൃക ഗ്രാമപഞ്ചായത്താണ്. 1953-ൽ രൂപംകൊണ്ട ഈ പഞ്ചായത്ത് പശ്ചിമഘട്ട ഇടനാട് മേഖലയിലായി 29.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. റബ്ബർ പ്രധാന കൃഷിയായ ഇവിടെ തെങ്ങ്, കുരുമുളക്, വാഴ, കാപ്പി, ഇഞ്ചി തുടങ്ങിയ വൈവിധ്യമാർന്ന കൃഷികളും നിലനിന്നിരുന്നു. 1948-ൽ ആരംഭിച്ച തലപ്പലം ഗ്രാമീണ വായനശാലയും 1927-ൽ രൂപംകൊണ്ട മേലമ്പാറ പരസ്പര സഹായസംഘവും പ്രദേശത്തിന്റെ വിദ്യാഭ്യാസ-സഹകരണ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു. മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിള, ദേവസ്യാ അഞ്ഞൂറ്റിമംഗലം തുടങ്ങിയ സാഹിത്യ-നാടക പ്രതിഭകളുടെ പ്രവർത്തനഭൂമിയായിരുന്ന തലപ്പലം, കുതിരനൃത്തം, കളമെഴുത്തുപാട്ട്, കോലടികളി, ഓണക്കളി, പള്ളിപ്പാന തുടങ്ങിയ അപൂർവ നാടൻ കലാരൂപങ്ങൾകൊണ്ടും പ്രശസ്തമാണ്. ഇഞ്ചാലിക്കാവ് ക്ഷേത്രം, മേലമ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രം, പ്ലാശനാൽ പള്ളി,...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
November 16, 2026
കേരളോത്സവം 2026
തലപ്പലം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 വർണ്ണാഭമായി സംഘടിപ്പിച്ചുതലപ്പലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2026-ലെ കേരളോത്സവം നവംബർ 7, 8 തീയതികളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. യുവജനങ്ങളുടെ കായികവും കലാപരവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സർഗാത്മകതയും കായികക്ഷമതയും വളർത്തുന്നതിനും...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഓപ്പറേഷൻ തൂഫാൻ 2.0 - തലപ്പലം ഗ്രാമപഞ്ചായത്ത് തല...
September 28, 2026
സ്വച്ചതാ ഹി സേവാ ക്യാമ്പയിൻ 2026 കൈയ്യോട് കൈ - ലോഗോ...
September 18, 2026
കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും
August 18, 2026